ചേളന്നൂര് ഗ്രാമപഞ്ചായത്ത് തൂഫാന് 2.0 പരിപാടി സംഘടിപ്പിച്ചു
September 30, 2026
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. സ്വപ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഇസ്മയിൽ , ഷീന ചെറുവത്ത് , ജീന നമ്പി വീട്ടിൽ , സെക്രട്ടറി രാജേഷ് എൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ടി.പി. ഫിറോസ് , കാക്കൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എ. രാധാകൃഷ്ണൻ അസി.സെക്രട്ടറി ഷീജകുമാരി സി, കുടുബശ്രീ സി , സി ഡി എസ് ചെയർ പേഴ്സൺ ബിനിഷ ടി.പി, സുജരമേശ്, ബുഷറ സി.വി , ഷാഹിന കെ.കെ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പതാക ഉയർത്തലും തൂഫാൻവേരിയർ പ്രഖ്യാപനവും പ്രതിജ്ഞ ചൊല്ലലും നടന്നു.