ഭരണ ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ പ്രദേശമാണിന്ന് ചേളന്നൂർ ഗ്രാമപ്പഞ്ചായത്ത്. ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അളവറ്റ ത്യാഗം അനുഷ്‌ഠിച്ചിട്ടുള്ള അനുഗൃഹീതരായ മാന്യ വ്യക്തികള്‍ ചേളന്നൂരിലും ഉണ്ടായിരുന്നു.
സ്വാതന്ത്ര്യചരിത്രത്തിന്റെ ഭാഗമായി അയിത്തോച്ചാടനം, വിദേശവസ്ത്രബഹിഷ്‌കരണം, ഖാദിപ്രസ്ഥാനം, മദ്യവർജനം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ച ശ്രീമാന്മാർ:
തിരുവോത്ത് മൂത്തോറൻ
പി. കൃഷ്ണൻമാസ്റ്റർ
താമരമംഗലത്ത് അച്യുതൻ നായർ
പി.സി. രാഘവൻനായർ
കെ. ചാത്തുണ്ണി മാസ്റ്റർ
കിള്ളിരിശ്ശേരി കൃഷ്‌ണൻനായർ
പണിക്കച്ചൻകണ്ടി മമ്മദ്കോയ
ദേശീയപതാകയേന്തി ഒറ്റക്ക് പ്രചരണം നടത്തിയ വള്ളോപ്ര മമ്മത്കോയ
കൃഷ്‌ണൻ നമ്പീശൻ
പാലയാട്ട് താഴം കുനിയിൽ ശ്രീ തനിയന്റെ വീട്ടിൽ വച്ചുനടന്ന 'മിശ്രഭോജനം', കുളം തീണ്ടൽ എന്നിവ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നടന്ന സമരങ്ങളാണ്.
പഴയ ഡിസ്ട്രിക്‌ട് ബോർഡിൻ്റെ കീഴിൽ ചേവായൂർ ഫർക്കയിലായിരുന്നു ചേളന്നൂർ ഉൾപ്പെട്ടിരുന്നത്. 16-12-1963-ൽ ചേളന്നൂർ പഞ്ചായത്ത് രൂപംകൊള്ളുന്നു. ശ്രീ അത്തൂളി മൂത്തോറൻ മാസ്റ്ററായിരുന്നു പ്രഥമ പ്രസിഡണ്ട്.
ആദ്യ പഞ്ചായത്ത് മെമ്പർമാർ:
പി. കൃഷ്‌ണൻമാസ്റ്റർ (വൈ. പ്രസിഡണ്ട്)
മാണിച്ചേരി രാഘവൻനായർ
തയ്യിള്ളയിൽ പക്രു
മണ്ണാറക്കൽ വേലായുധൻ
ചാത്തനാടത്ത് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി
ചേറുപേരാറ്റിയിൽ മൂത്തോറക്കുട്ടി
തിരുവോത്ത് മൂത്തോറൻ
ശ്രീമതി സുമതി മേനോക്കി (നോമിനേറ്റഡ് മെമ്പർ)
ശ്രീമതി ഒ.പി. മാധവിയെ 8-12-66-ൽ സുമതി മേനോക്കിക്കുപകരം നോമിനേറ്റഡ് വനിതാമെമ്പറായി തെരഞ്ഞെടുത്തു.
പഞ്ചായത്ത് രാഷ്ട്രീയ ചരിത്രത്തിൽ ജനറൽസീറ്റിൽനിന്ന് മത്സരിച്ച് ജയിച്ച ഹരിജൻ നേതാവ് ശ്രീ ഷാരത്ത് വീട്ടിൽ മീത്തൽ കൃഷ്ണൻമാസ്റ്റർ സ്വാതന്ത്ര്യസമരകാലത്ത് അനുഷ്ഠിച്ച പീഡനങ്ങളുടേയും മർദനങ്ങളുടേയും കഥകൾ തദ്ദേശവാസികൾക്ക് മറക്കാൻ പറ്റില്ല.
ശ്രീമാന്മാർ രാഘവൻനായർ, എം. വേലായുധൻ, പി. പക്രു എന്നിവരുടെ രാജിമൂലം നടന്ന ഇടക്കാല പഞ്ചായത്ത് വാർഡ് തെരഞ്ഞെടുപ്പിൽ കോറോത്ത് പൊയിൽ അബ്‌ദുൾഖാദർ, താമരമംഗലത്ത് ഇ. അച്ചുതൻ നായർ, വടക്കൻപറമ്പത്ത് ശങ്കരൻ നായർ എന്നിവർ മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു. 1966 ഡിസംബർ 8-ാം തിയ്യതി ശ്രീ താമരമംഗലത്ത് ഇ. അച്ചുതൻ നായർ പ്രസിഡൻ്റായി. പിന്നീട് പഞ്ചായത്ത് ബോർഡ് നിലവിൽ വന്നു. അദ്ദേഹത്തിന്റെ അകാലനിര്യാണം മൂലം 1970-ൽ ശ്രീ എ. മൂത്തോറൻ മാസ്റ്റർ വീണ്ടും പ്രസിഡന്റ്റായി.
പഞ്ചായത്ത് ഓഫീസ്: പഞ്ചായത്ത് ഓഫീസ് സ്വന്തം കെട്ടിടത്തിലാണ് 13-7-68 മുതൽ പ്രവർത്തിച്ചുപോരുന്നത്. ഇതിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ. ജോസഫ് ആയിരുന്നു. അതിനുമുമ്പുവരെ ചേളന്നൂർ 8/2-ലെ പൊക്കാളി കുഞ്ഞിക്കണാരൻ്റെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് ബോർഡ് അംഗമായിരുന്ന ശ്രീ. തിരുവോത്ത് മുത്തോറൻ സംഭാവന നൽകിയ സ്ഥലത്താണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.
1980-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ശ്രീ എ. പി. ഗോപാലൻ മാസ്റ്റർ പ്രസിഡന്റായ ഭരണസമിതിയിൽ ശ്രീമാന്മാർ സി. കെ. രാമൻ, വി.വി. രാജൻ, വി.സി. രവീന്ദ്രൻ, യു.പി. പത്മനാഭൻ, എം.എസ്.എസ്. നമ്പൂതിരി, വി. മാധവൻ, എ. ദാമോദരൻമാസ്റ്റർ, നഞ്ചനാത്ത് ശാന്തകുമാരി, വട്ടോളിമീത്തൽ ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളായിരുന്നു. ശ്രീ. എ.പി. ഗോപാലൻമാസ്റ്റർ പ്രസിഡണ്ടുപദം ഒഴിഞ്ഞപ്പോൾ ശ്രീ യു.പി. പത്മനാഭൻ പ്രസിഡണ്ടായി ബോർഡ് നിലവിൽവന്നു.
1988-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ദീർഘ ഇടവേളയ്ക്കുശേഷം 1988-ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശ്രീ എം.പി. വേലായുധൻ മാസ്റ്റർ പ്രസിഡണ്ടായ സമിതിയിൽ പി. രാമൻകുട്ടി വൈദ്യർ, സ്വർണ്ണലതടീച്ചർ, എ. മൊഹ്‌ദിൻ അബ്‌ദുൾഖാദർ, എൻ.കെ. രസ്നേശ്വരൻ, വി. സോമൻ, ടി.കെ. സോമനാഥൻ, ടി. ജയരാജൻ, കെ. രാമനുണ്ണിമാസ്റ്റർ (വൈ. പ്രസിഡണ്ട്), കെ.എം. രാധടീച്ചർ, മുല്ലശ്ശേരി രാമദാസൻ എന്നിവർ അംഗങ്ങളായിരുന്നു.
73-ാം ഭരണഘടനാ ഭേദഗതി: 73-ാം ഭരണഘടനാ ഭേദഗതിയുടെ ഫലമായി രൂപം കൊണ്ട് പഞ്ചായത്ത് രാജ് ഭരണസമിതിയിൽ ശ്രീമാന്മാർ പി. ബീവി മുസ്തഫ, വി.എം. ചന്തുക്കുട്ടി, പ്രസന്ന സത്യൻ, കണ്ടിയിൽ രാമചന്ദ്രൻനായർ, കെ. ജാനകി, എൻ.കെ. രമ്നേശ്വരൻ, യുകെ. റീന, ടി.പി. പ്രകാശൻ, ആർ. എം. ഹർഷവർധനൻ, പി. ശ്രീധരൻ, എം. പ്രകാശൻ, പി.കെ. ബാബുരാജ് എന്നിവർ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. പി. ശ്രീധരൻ പ്രസിഡണ്ടും, ശ്രീ. വി.എം. ചന്തുക്കുട്ടി വൈ. പ്രസിഡണ്ടും ശ്രീ. ആർ.എം. ഹർഷവർധനൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമാണ്.
സ്റ്റാൻ്റിംഗ് കമ്മിറ്റി: സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ചെയർമാനെ കൂടാതെ ശ്രീമാൻമാർ പി. ബിവി മുസ്‌തഫ, എം. പ്രകാശൻ, ടി. പി. പ്രകാശൻ, പി.കെ. ബാബുരാജ് എന്നിവരാണുള്ളത്. പ്രസിഡണ്ടും വൈ. പ്രസിഡണ്ടും എക്‌സ്. ഒഫീഷ്യോ അംഗങ്ങളാണ്.
മുന്‍ പ്രസിഡന്‍റുമാര്‍ ഒറ്റനോട്ടത്തില്‍
| ക്രമനമ്പര്‍ | പ്രസിഡന്റിന്റെ പേര് | കാലയളവ് |
| 1 | മൂത്തോറന്‍ മാസ്റ്റര്‍ | 1960-1976 |
| 2 | അച്ചുതന്‍ മാസ്റ്റര്‍ | |
| 3 | എം പി ഗോപാലന്‍ മാസ്റ്റര്‍ | 1980-1985 |
| 4 | യു പി പത്മനാഭന്‍ | |
| 5 | എം പി വേലായുധന്‍ മാസ്റ്റര്‍ | 1988-1995 |
| 6 | പി ശ്രീധരന്‍ മാസ്റ്റര്‍ | 1995-2000 |
| 7 | എം പി വേലായുധന്‍ മാസ്റ്റര്‍ | 2000-2005 |
| 8 | സബിത മരുതോളി | 2005-2007 |
| 9 | ഒ പ്രേമലീല | 2008-2010 |
| 10 | പി ശ്രീധരന്‍ മാസ്റ്റര്‍ | 2010-2015 |
| 11 | ടി വത്സല | 2015-2020 |