ഗ്രാമപഞ്ചായത്ത് ഭൂപടം 2025
ചേളന്നൂർ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിൽ, കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്
ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ
ചേളന്നൂർ ഗ്രാമപഞ്ചായത്തിന് അതിരായി വരുന്ന മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (പഞ്ചായത്തുകൾ) ഇവയാണ്:
വടക്ക് :കാക്കൂർ ഗ്രാമപഞ്ചായത്ത്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
തെക്ക് :കക്കോടി ഗ്രാമപഞ്ചായത്ത്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്:തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്, കക്കോടി ഗ്രാമപഞ്ചായത്ത്
കിഴക്ക്: മടവൂർ ഗ്രാമപഞ്ചായത്ത്, കാക്കൂർ ഗ്രാമപഞ്ചായത്ത്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
- വിസ്തീർണ്ണം: 23.81 ചതുരശ്ര കിലോമീറ്റർ (ഏകദേശം)
- വാർഡുകളുടെ എണ്ണം: 24 (2025-ലെ കണക്കനുസരിച്ച്)
- നിയമസഭാ മണ്ഡലം: ഏലത്തൂർ