ഭരണ ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ പ്രദേശമാണിന്ന് ചേളന്നൂർ ഗ്രാമപ്പഞ്ചായത്ത്. ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അളവറ്റ ത്യാഗം അനുഷ്ഠിച്ചിട്ടുള്ള അനുഗൃഹീതരായ മാന്യ വ്യക്തികള്‍ ചേളന്നൂരിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യചരിത്രത്തിന്റെ ഭാഗമായി അയിത്തോച്ചാടനം, വിദേശവസ്ത്രബഹിഷ്കരണം, ഖാദിപ്രസ്ഥാനം, മദ്യവർജനം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ച ശ്രീമാന്മാർ: തിരുവോത്ത് മൂത്തോറൻ പി. കൃഷ്ണൻമാസ്റ്റർ താമരമംഗലത്ത് അച്യുതൻ നായർ പി.സി. രാഘവൻനായർ കെ. ചാത്തുണ്ണി മാസ്റ്റർ കിള്ളിരിശ്ശേരി കൃഷ്ണൻനായർ പണിക്കച്ചൻകണ്ടി മമ്മദ്കോയ ദേശീയപതാകയേന്തി ഒറ്റക്ക് പ്രചരണം നടത്തിയ വള്ളോപ്ര മമ്മത്കോയ കൃഷ്ണൻ നമ്പീശൻ പാലയാട്ട് താഴം കുനിയിൽ ശ്രീ തനിയന്റെ വീട്ടിൽ വച്ചുനടന്ന 'മിശ്രഭോജനം', കുളം തീണ്ടൽ എന്നിവ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നടന്ന സമരങ്ങളാണ്. പഴയ...
കൂടുതൽ വായിക്കുക